കഴക്കൂട്ടം: മൂന്ന് ദിവസങ്ങളിലായി 160 ൽ പരം ഇനങ്ങളിലായി അമ്പതോളം സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം മത്സരാർത്ഥികൾ ഏഴ് വേദികളിലായി മാറ്റുരക്കുന്ന സർഗോത്സവത്തിന് പ്രൌഢോജ്ജ്വല തുടക്കം. കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്കൂളിൽ നടക്കുന്ന 'സ൪ഗോത്സവ് -19' തിരുവനന്തപുരം സഹോദയയുടെ സി.ബി.എസ്.ഇ സോണൽ സ്കൂൾ കലോത്സവത്തിന്റ ഉദ്ഘാടനം പ്രശസ്ത കലാകാരൻ ഡോ. സൂര്യ കൃഷ്ണമൂർത്തി നിർവ്വഹിച്ചു. തിരുവനന്തപുരം സഹോദയ പ്രസിഡന്റ് കെ.എസ്.തമ്പാട്ടി, അണ്ടൂർകോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, തിരുവനന്തപുരം സഹോദയ ജോയിന്റ് സെക്രട്ടറി കനകാംബിക, ഡോ.ഷമീർ.എൻ.എം എന്നിവർ സംസാരിച്ചു. 'സ൪ഗോത്സവ് ജനറൽ കൺവീനറും ബ്രൈറ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പാളുമായ ഷെറിൻ സാഹ്നി സ്വാഗതവും സ്കൂൾ വിദ്യാ൪ത്ഥിയായ അമൃത ഘോഷ് നന്ദിയും പറഞ്ഞു.
സർഗോത്സവ് 2K19 ന് പ്രൌഢോജ്ജ്വല തുടക്കം... കല മൂല്യവും ഉപകാര പ്രദവുമാകണം: ഡോ.സൂര്യ കൃഷ്ണമൂർത്തി





0 Comments